എ.ടി.എമ്മിന് തീയിട്ട കേസ്: പ്രതിക്ക് അഞ്ചുവർഷം തടവ്

പറവൂർ: കൊച്ചിൻ യൂനിവേഴ്സിറ്റി കാമ്പസിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം തീയിട്ട് നശിപ്പിച്ച കേസിലെ പ്രതി കോട്ടയം പൂഞ്ഞാർ കല്ലിടിയിൽ സുബിൻ സുകുമാരന് (34) അഞ്ചുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷവിധിച്ചു.

പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ആർ.ടി. പ്രകാശാണ് വിധിപറഞ്ഞത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. 2021 മേയ് രണ്ട് രാത്രി 7.45നാണ് സംഭവം.

കുസാറ്റിൽ സ്വകാര്യ ഏജൻസിയുടെ കീഴിൽ സെക്യൂരിറ്റിയായി ജോലിചെയ്തിരുന്ന ഇയാളെ ജോലിയിൽനിന്ന് നീക്കിയതിലെ വൈരാഗ്യമാണ് സംഭവത്തിന് കാരണം. കാമ്പസിൽ പ്രവേശിച്ച ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള എ.ടി.എം കൗണ്ടറിലെത്തി പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. എ.ടി.എം മെഷീനും എയർ കണ്ടീഷനും കത്തിനശിച്ചിരുന്നു.

Tags:    
News Summary - ATM set on fire case: Accused sentenced to five years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.