Posted On
date_range Updated On
date_range എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാൾ അറസ്റ്റിൽ
പറവൂർ: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുവള്ളി കൊടവക്കാട് വാലത്തുപറമ്പ് ശ്രീജിത്ത് (ശ്രീക്കുട്ടൻ - 27) നെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് ഏഴിന് കൊടവക്കാട് ഭാഗത്ത് ഇയാൾ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടാനൊരുങ്ങിയ വരാപ്പുഴ റേഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ അനുപിന്റെ കൈയിൽ പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, ഷാഹുൽ ഹമീദ്, എസ്.സി.പി.ഒ ബിനു വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.