ശിവൻ
Posted On
date_range Updated On
date_range ശുചിമുറിയിൽ ഒളിഞ്ഞുനോക്കിയ കേസിൽ വയോധികനെ ശിക്ഷിച്ചു
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതി ചെറായി കോവിലകത്തും കടവ് ഏലൂർ വീട്ടിൽ ശിവനെ (62) പറവൂർ അതിവേഗ സ്പെഷൽ കോടതി രണ്ട് വർഷം കഠിനതടവിന് ശിക്ഷിച്ചു. 10,000 രൂപ പിഴയും അടക്കണം. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. 2002 ജൂലൈ 13നാണ് കേസിനാസ്പദമായ സംഭവം. മുനമ്പം എസ്.ഐ ആയിരുന്ന സുനിൽകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
ജഡ്ജി ടി.കെ. സുരേഷ് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രവിത ഗിരീഷ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.