തിരുമുപ്പം ഒളനാട് റോഡിലെ റിപ്പയർ ആൻഡ് സർവിസ് സെൻറിലുണ്ടായ തീപിടിത്തം അണക്കുന്ന അഗ്നിരക്ഷാ സേന
Posted On
date_range Updated On
date_range കൂനമ്മാവിനു സമീപം സർവിസ് സെൻററിൽ തീപിടിത്തം
വരാപ്പുഴ: കൂനമ്മാവിനു സമീപം തിരുമുപ്പം ഒളനാട് റോഡിലെ റിപ്പയർ ആൻഡ് സർവിസ് സെൻററിൽ തീപിടിത്തം. ഒട്ടേറെ ഉപകരണങ്ങൾ കത്തിനശിച്ചു. സാമുവൽ പി. ജോർജിെൻറ സ്ഥാപനത്തിലാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
വീടിെൻറ രണ്ടാംനിലയിലാണ് സെൻറർ പ്രവർത്തിച്ചിരുന്നത്. തീപിടിത്തമുണ്ടായപ്പോൾ സാമുവലിെൻറ ഭാര്യയും മക്കളും താഴെനിലയിൽ ഉണ്ടായിരുന്നു. സർവിസിന് കൊടുത്തിരുന്ന ഉപകരണങ്ങളാണ് കത്തിനശിച്ചത്. നഷ്ടം കണക്കാക്കിയിട്ടില്ല.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഏലൂരിൽനിന്ന് സ്റ്റേഷൻ ഓഫിസർ ടി.ബി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. പറവൂരിൽനിന്നും അഗ്നിരക്ഷാസേന എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.