കള്ളുഷാപ്പിലെ രഹസ്യ അറയിൽ 760 ലിറ്റർ സ്പിരിറ്റ്; രണ്ടുപേർ അറസ്റ്റിൽ

ആലുവ: ദേശീയപാതയിലെ കള്ളുഷാപ്പിൽനിന്ന് എക്സൈസ് പിടികൂടിയത് 760 ലിറ്റർ സ്പിരിറ്റ്. സംഭവവുമായി ബന്ധപ്പെട്ട് തൊഴിലാളികളായ രണ്ടുപേരെ അറസ്‌റ്റ് ചെയ്തു.

പറവൂർ കവല സെമിനാരിപ്പടിയിലെ കള്ള്ഷാപ്പിൽനിന്നാണ് രഹസ്യ ടാങ്കിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് വ്യാഴാഴ്ച രാത്രി വൈകി പിടികൂടിയത്. എക്‌സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആലുവ മംഗലത്ത് പാലത്തിനുസമീപത്തെ തോട്ടക്കാട്ടുകര കള്ള് ഷാപ്പിൽ റെയ്ഡ് നടത്തിയത്. ഭൂമിക്കടിയിൽ രഹസ്യ അറ ഉണ്ടാക്കിയാണ് സ്പിരിറ്റ്‌ സൂക്ഷിച്ചിരുന്നത്. 350 ലിറ്റർ വ്യാജകള്ള്, നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 1.650 കിലോ സിലോൺ പേസ്റ്റ്, കള്ളിൽ മധുരം കിട്ടാൻ ഉപയോഗിക്കുന്ന 270ഗ്രാം സാക്രിൻ എന്നിവയും പിടികൂടി.

ഷാപ്പ് ജീവനക്കാരായ അഭിഷേക് സലീന്ദ്രൻ (26) വർഗീസ് (76) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയും കള്ളുഷാപ്പ് ലൈസൻസിയുമായ പറവൂർ സ്വദേശി സുനിലിനെ അറസ്റ്റ് ചെയ്തിട്ടില്ല. കള്ളുഷാപ്പ് ബിനാമികളും നടത്തിപ്പുകാരുമായ ആൻറണി, ജിബി രാജീവ്‌ എന്നിവരെ പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യം സിനിമ മാതൃകയിൽ ടാങ്ക് ഉള്ളിലിറക്കി സ്പിരിറ്റ് സംഭരിച്ചിരിക്കുകയായിരുന്നു. പുഴയോരത്തെ ഷാപ്പിൽ പൊതുജനങ്ങൾക്കായി ഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്.

സ്പിരിറ്റ് സൂക്ഷിച്ചിരുന്ന മുറിക്ക് വാതിലില്ലാത്തതിനാൽ ഭിത്തി പൊളിച്ചാണ് എക്സൈസ് സംഘം അകത്ത് കടന്നത്. പൈപ്പ് വഴി മോട്ടോർ ഉപയോഗിച്ചാണ് സ്പിരിറ്റ് പുറത്തെത്തിച്ചിരുന്നത്. വർഷങ്ങളുടെ കാലപ്പഴക്കമാണ് ടാങ്കിനുള്ളതെന്നാണ് അറിയുന്നത്. കേസ് മേൽനടപടികൾക്കായി ആലുവ എക്സൈസ് റേഞ്ചിന് കൈമാറി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിലെ തലവനായ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിനെ കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ എസ്.സദയകുമാർ, ജി. കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, കെ.വി. വിനോദ്, എസ്.മധുസൂദനൻ നായർ, പ്രിവൻറിവ് ഓഫിസർ പ്രജോഷ് കുമാർ, സിവിൽ ഓഫിസർമാരായ മുഹമ്മദാലി, പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, എം.വിശാഖ്, കെ.ആർ. രജിത്, ബസന്ത് കുമാർ, അരുൺ കുമാർ, ഡ്രൈവർ രാജീവ്‌ എ

Tags:    
News Summary - 760 liters of spirit in a secret compartment in a toddy shop; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.