Posted On
date_range Updated On
date_range നഗരമധ്യത്തിലെ പള്ളിയിൽ പട്ടാപ്പകൽ ഭണ്ഡാരം തുറന്ന് മോഷണം
മൂവാറ്റുപുഴ: നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന അരമന പള്ളിയിൽ പട്ടാപ്പകൽ മോഷണം. ആൾത്താരക്ക് മുന്നിലെ ഭണ്ഡാരം തുറന്ന് പണം കവർന്നു. ബുധനാഴ്ച വൈകീട്ട് നാലോടെ പ്രാർഥിക്കാനെന്ന വ്യാജേന എത്തിയ യുവാവ് അൾത്താരക്ക് മുന്നിലെ ഭണ്ഡാരത്തിെൻറ മുന്നിൽ മുട്ടുകുത്തി പ്രാർഥിക്കുന്നപോലെ ഇരുന്ന ശേഷം ഭണ്ഡാരം തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.
മൂവാറ്റുപുഴ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള പള്ളി പകൽ പൂട്ടാറില്ല. മോഷ്ടാവിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.