Posted On
date_range Updated On
date_range കഞ്ചാവ് വില്‍പനക്കിടെ യുവാവ് പിടിയില്‍
അങ്കമാലി: കഞ്ചാവ് വില്‍പനക്കിടെ യുവാവ് എക്സൈസ് പിടിയില്‍.കറുകുറ്റി വില്ലേജ് പാറ കോളനിയില്‍ പേരാട്ട് വീട്ടില്‍ ശബരി ഷാജിയാണ് (19) പിടിയിലായത്. കഴിഞ്ഞ ആഴ്ച എടക്കുന്ന ഭാഗത്ത് കഞ്ചാവ് വില്‍പനക്കിടെ പിടിയിലായ എബി എന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ശബരിയെ സംബന്ധിച്ച വിവരം ലഭിച്ചത്.
തുടര്‍ന്ന് അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.പി. സജീവ്കുമാറിെൻറ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ശബരിയെ പിടികൂടുകയും 10 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തത്.
ഓഫിസര്‍മാരായ ബിനു ജേക്കബ്, കെ.എസ്. പ്രശാന്ത്, പി.പി. ഷിവിന്‍, സി.എസ്. വിഷ്ണു, ജാക്സണ്‍ തോമസ്, ബിജു പോള്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.