നിയമസഭ തെരഞ്ഞെടുപ്പ്; മന്ത്രി മണ്ഡലത്തിൽ ചൂടേറിയ മത്സരം

കളമശ്ശേരി: വ്യവസായ തലസ്ഥാനം, കൊച്ചിൻ യൂനിവേഴ്സിറ്റി ഉൾപ്പെട്ട വിദ്യാഭ്യാസ ഹബ്ബ്, കിൻഫ്രാ ഹൈടെക് പാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ, മെഡിക്കൽ കോളജ്, കാൻസർ റിസർച്ച് കേന്ദ്രം, രണ്ട് പ്രധാന നഗരസഭകളും, നാല് പഞ്ചായത്തുകളും എന്നിവ ഉൾപ്പെട്ട, പെരിയാറും മെട്രോയും കടന്നുപോകുന്ന ശ്രദ്ധേയ മണ്ഡലമായ കളമശ്ശേരിയിൽ ഇക്കുറി മത്സരത്തിന് ചൂടേറും. ആലുവ, വടക്കേകര, പറവൂർ മണ്ഡലങ്ങളിൽ നിന്നുള്ള തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തി 2008ൽ രൂപവത്കരിച്ച മണ്ഡലത്തിൽ 2011ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ. ചന്ദ്രൻ പിള്ളയെ 7789 വോട്ടിന് പരാജയപ്പെടുത്തി മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണ് വിജയിച്ചത്. 2016ൽ മുൻ എം.എൽ.സി പി.എമ്മിലെ എ.എം യൂസഫിനെ 12,118 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും ഇബ്രാഹിം കുഞ്ഞ് പരാജയപ്പെടുത്തി. 2021ൽ വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ മുസ്‍ലിം ലീഗിലെ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറും സി.പി.എമ്മിലെ പി. രാജീവും തമ്മിലായിരുന്നു മത്സരം. കന്നി അങ്കത്തിൽ 15,336 വോട്ടിന് ഗഫൂറിനെ പരാജയപ്പെടുത്തി രാജീവ് മണ്ഡലം പിടിച്ചെടുത്തു.

2024ൽ പിന്നാലെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മണ്ഡലത്തിൽ ആധിപത്യം നിലനിർത്തി. അവർക്ക് 2019 ലേതിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാൻ കഴിഞ്ഞു. പി. രാജീവിന്റെ സ്വന്തം ബൂത്തിൽ വരെ ഹൈബി ഈഡൻ ഇരട്ടി വോട്ട് നേടി. തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ട് നഗരസഭകളും നാല് പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ യു.ഡി.എഫിന് ചരിത്ര വിജയം കൈവരിക്കാനായി. ഏലൂർ നഗരസഭ മാത്രമാണ് നേരിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് നിലനിർത്തിയത്.

30 വർഷം ഇടതുമുന്നണി കൈവശം വെച്ചിരുന്ന ആലങ്ങാട് പഞ്ചായത്തിൽ 24ൽ 18 സീറ്റും പത്തുവർഷം എൽ.ഡി.എഫ് ഭരിച്ച കരുമാലൂരിൽ 22ൽ 13 സീറ്റും കുന്നുകരയിൽ 16ൽ ഒമ്പതും കടുങ്ങല്ലൂരിൽ 24ൽ 14ഉം കളമശ്ശേരി നഗരസഭയിൽ 46ൽ 30ഉം സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ഏലൂർ നഗരസഭയിൽ 32ൽ 15 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു. 12 ഇടത്ത് യു.ഡി.എഫ് ബാക്കി ഇടങ്ങളിൽ ബി.ജെ.പിയും. എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി. രാജീവ് രണ്ടാം ഊഴത്തിന് ഇറങ്ങിയത്. എന്നാൽ, സംസ്ഥാന രാഷ്ട്രീയ സാഹചര്യത്തിലും മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് മണ്ഡലത്തിൽ നടപ്പാക്കിയതും തുടക്കം കുറിച്ചതുമായ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയിലും ഊന്നിയാണ് യു.ഡി.എഫ് പ്രചാരണം. നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിന്‍റെ എം.പി. ബിനുവും രംഗത്തുണ്ട്.  

പി. ​രാ​ജീ​വ്‌ (എ​ൽ.​ഡി.​എ​ഫ്)

സി​റ്റി​ങ്​ എം.​എ​ൽ.​എ​യും നി​ല​വി​ലെ മ​ന്ത്രി​സ​ഭ​യി​ൽ നി​യ​മ, വ്യ​വ​സാ​യ, ക​യ​ർ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ പി. ​രാ​ജീ​വ്, സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്‌ അം​ഗ​വും ദേ​ശാ​ഭി​മാ​നി മു​ൻ ചീ​ഫ്‌ എ​ഡി​റ്റ​റു​മാ​ണ്. 2015ലും 2018​ലും സി.​പി.​എം എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി. എ​സ്‌.​എ​ഫ്‌.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്റ്, അ​ഖി​ലേ​ന്ത്യാ വൈ​സ്‌ പ്ര​സി​ഡ​ന്റ്‌, ജി​ല്ല സെ​ക്ര​ട്ട​റി, ഡി.​വൈ.​എ​ഫ്‌.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു. 2009 മു​ത​ൽ 2015 വ​രെ രാ​ജ്യ​സ​ഭാം​ഗം. സ്വ​ദേ​ശം തൃ​ശൂ​ർ മേ​ല​ഡൂ​ർ. ദീ​ർ​ഘ​കാ​ല​മാ​യി ക​ള​മ​ശ്ശേ​രി​യി​ൽ താ​മ​സം. റ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്‌​ട​റാ​യി​രു​ന്ന പി. ​വാ​സു​ദേ​വ​ന്റെ​യും രാ​ധ​യു​ടെ​യും മ​ക​ൻ. ഭാ​ര്യ: വാ​ണി കേ​സ​രി (കു​സാ​റ്റ്‌).

അ​ഡ്വ. വി.​ഇ.​ അ​ബ്‌​ദു​ൾ ഗ​ഫൂ​ർ (യു.​ഡി.​എ​ഫ്)

ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി​യി​ൽ മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​ന്ത​രി​ച്ച വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്റെ​യും ന​ദീ​റ​യു​ടെ​യും മ​ക​ൻ. തി​രു​വ​ന​ന്ത​പു​രം കേ​ര​ള ലോ ​അ​ക്കാ​ദ​മി​യി​ൽ നി​ന്ന് എ​ൽ.​എ​ൽ.​ബി ബി​രു​ദം നേ​ടി. 2000ൽ ​കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്തു. നി​ല​വി​ൽ കൊ​ച്ചി​യി​ൽ നി​യ​മ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്നു. എം.​എ​സ്.​എ​ഫ് വ​ഴി പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക്. യൂ​ത്ത് ലീ​ഗ് മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റാ​ണ്. നി​ല​വി​ൽ മു​സ്​​ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി. 

എം.​പി. ബി​നു (എ​ൻ.​ഡി.​എ)

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ചി​റ്റാ​റ്റു​ക​ര നീ​ണ്ടൂ​ർ മാ​ട​ത്തി​ങ്ക​ൽ പു​ഷ്‌​ക​ര​ൻ-​സ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ. ആ​ർ.​എ​സ്.​എ​സ്, വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. 13 വ​ർ​ഷ​മാ​യി എ​സ്.​എ​ൻ.​ഡി.​പി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗം, നി​ല​വി​ൽ ബി.​ഡി.​ജെ.​എ​സ് നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്റ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ത്ത​കു​ന്നം ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ചു. ഭാ​ര്യ: ജി​ബി.

Tags:    
News Summary - Assembly elections; Hot contest in ministerial constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.