ഉ​ദ്ഘാ​ട​നത്തി​നൊ​രു​ങ്ങു​ന്ന എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാലി​റ്റി ബ്ലോ​ക്ക്

എ​റ​ണാ​കു​ളം മെ​ഡി. കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷ​ാലി​റ്റി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം മൂ​ന്നി​ന്

ക​ള​മ​ശ്ശേ​രി: ഗ​വ. മെ​ഡി. കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷ​ാലി​റ്റി ബ്ലോ​ക്ക് മാ​ർ​ച്ച് മൂ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പു​തി​യ ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

മെ​ഡി. കോ​ള​ജി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ബ്ലോ​ക്ക് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ൽ മെ​ഡി. കോ​ള​ജ് എ​ന്ന​ത് സം​സ്ഥാ​ന രൂ​പ​വ​ത്ക​ര​ണം മു​ത​ൽ ഈ ​മേ​ഖ​ല​യു​ടെ സ്വ​പ്ന​മാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ആ​ദ്യം ആ​രം​ഭി​ച്ച മെ​ഡി. കോ​ള​ജ് പി​ന്നീ​ട് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2016ൽ ​ചു​മ​ത​ല​യേ​റ്റ സ​ർ​ക്കാ​രാ​ണ് ത​സ്തി​ക​ൾ സൃ​ഷ്ടി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യ​ത്.

കി​ഫ്ബി​യു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ച്ച​ത്. 286.66 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 16 ഓ​പ​റേ​ഷ​ൻ തീ​യേ​റ്റ​റു​ക​ൾ, 842 ബെ​ഡു​ക​ൾ, നി​യോ​നാ​റ്റോ​ള​ജി, ആ​ധു​നി​ക ലേ​ബ​ർ റൂം, ​സ്കാ​നി​ങ്, എ​ക്സ​റേ തു​ട​ങ്ങി​യ​വ​ക്കു​ള്ള ആ​ധു​നി​ക മെ​ഷീ​നു​ക​ൾ തു​ട​ങ്ങി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കു​ന്ന​ത്. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലാ​ണെ​ങ്കി​ലും ന്യൂ​റോ സ​ർ​ജ​റി​ക്കും മ​റ്റു അ​ത്യാ​ഹി​ത ചി​കി​ത്സ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വേ​ണ്ട​ത്ര ല​ഭ്യ​മാ​യി​രു​ന്നി​ല്ല. പു​തി​യ ബ്ലോ​ക്ക് വ​രു​ന്ന​തോ​ടെ ആ ​കു​റ​വു​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടും.

90 ത​സ്തി​ക​ക​ൾ സ​ർ​ക്കാ​ർ മെ​ഡി. കോ​ള​ജി​ൽ പു​തു​താ​യി സൃ​ഷ്ടി​ച്ചു. കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​സ്തി​ക​ക​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. കോ​സ്മെ​റ്റോ​ള​ജി, വൈ​റോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന്യൂ​റോ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി, കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി, യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി, ട്രാ​ൻ​സ് ല​ൻ​ഡ് സ​ർ​വി​സ​സ്, ഡ​യാ​ലി​സി​സ് യൂ​നി​റ്റു​ക​ൾ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ സ​ർ​വി​സു​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ സൂ​പ്പ​ർ സ്പെ​ഷ​ലി​റ്റി ബ്ലോ​ക്കി​ലു​ണ്ടാ​കും. റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ്, പ​തോ​ള​ജി- മൈ​ക്രോ​ബ​യോ​ള​ജി-​ബ​യോ​കെ​മി​സ്ട്രി ലാ​ബു​ക​ൾ, ഡ​യാ​ലി​സി​സ് യൂ​നി​റ്റു​ക​ൾ, തു​ട​ങ്ങി​യ​വ​യും ബ്ലോ​ക്കി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

18 ലി​ഫ്റ്റു​ക​ൾ, 715 കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം, ആ​ർ.​ഒ പ്ലാ​ന്റ്, ജ​ല ല​ഭ്യ​ത​ക്കു​ള്ള സൗ​ക​ര്യം തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പു​തി​യ ബ്ലോ​ക്കി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Ernakulam Medical College Super Specialty Block inauguration on 3rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.