ഏലൂർ നഗരസഭയുടെ എയ്റോബിക് ബിന്നിൽനിന്ന് പിടികൂടിയ മലമ്പാമ്പിനെ വനം വകുപ്പിന് കൈമാറുന്നു
Posted On
date_range Updated On
date_range നഗരസഭ സ്ഥാപിച്ച എയ്റോബിക് ബിന്നിൽനിന്ന് മലമ്പാമ്പിനെ പിടികൂടി
കളമശ്ശേരി: വീടുകളിൽനിന്നും തെരുവിൽനിന്നും ശേഖരിക്കുന്ന മാലിന്യം വേർതിരിക്കാൻ ഏലൂർ നഗരസഭ സ്ഥാപിച്ച എയ്റോബിക് ബിന്നിൽനിന്ന് മലമ്പാമ്പിനെ പിടികൂടി. മഞ്ഞുമ്മൽ ആറാട്ടുകടവിൽ സ്ഥാപിച്ച ബിന്നിൽനിന്നാണ് 10 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്.
തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. അവർ അറിയിച്ചതനുസരിച്ച് എത്തിയ കൗൺസിലർ ജോസഫ് ഷെറിയുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ രശ്മി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.