കളമശ്ശേരി: സസ്പെൻഷനിലായതായ വിവാദങ്ങൾക്കിടയിലും പാർട്ടി പരിപാടിയിൽ സജീവമായി സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. പെട്രോൾ വില വർധനക്കെതിരെ സി.പി.എം കളമശ്ശേരി എച്ച്.എം.ടി റോഡിലെ പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിലാണ് സക്കീർ ഹുസൈൻ പങ്കെടുത്തത്. സമരം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ള സമരം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.എം. യൂസുഫ് അധ്യക്ഷത വഹിച്ചു.
അനധികൃത സ്വത്ത് സമ്പാദ്യമാരോപിച്ചുള്ള പരാതിയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റും ജില്ല സമിതിയും നിലവിലെ കളമശ്ശേരി ഏരിയ സെക്രട്ടറിയായ സക്കീർ ഹുസൈനെ പാർട്ടി നേതൃത്വത്തിൽനിന്ന് ഒഴിവാക്കി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാർട്ടി നേതൃത്വത്തിൽനിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിപാടികളിൽ സക്കീർ ഹുസൈൻ സജീവമായി പങ്കെടുത്തത്.
അതേസമയം, ജില്ല കമ്മിറ്റിയുടെ തീരുമാനം അടുത്ത ദിവസം ചേരുന്ന പാർട്ടി കളമശ്ശേരി ഏരിയ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വം എത്തി റിപ്പോർട്ട് ചെയ്യുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.