പാസ്പോർട്ട് സേവകേന്ദ്രത്തിൽ എത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷ്​ടിക്കുന്നു

ആലുവ: പാസ്പോർട്ട് സേവനങ്ങൾ പുനരാരംഭിച്ചതോടെ സേവകേന്ദ്രത്തിൽ എത്തുന്നവരുടെ വാഹനങ്ങൾ ആലുവ-മൂന്നാർ റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്​ടിക്കുന്നു. പമ്പ് കവലക്ക് സമീപം സ്ഥിതി ചെയ്യുന്ന ആലുവ റീജനൽ പാസ്പോർട്ട് ഓഫിസിന് മുന്നിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം.കോവിഡ് പ്രോട്ടോ​േകൾ കാരണം പാസ്പോർട്ട് സേവനങ്ങൾ നിർത്തി​െവച്ചിരിക്കുകയായിരുന്നു.

ഇത് പുനരാരംഭിച്ചതോടെ നിരവധി​േപരാണ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക്​ വരുന്നത്. പലരും വരുന്നത് കുടുംബസമേതമാണ്. ഇവർ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇവിടെയില്ല. റോഡരികിൽ പാർക്ക് ചെയ്യുന്നതോടെ വീതിയില്ലാത്ത റോഡിൽ വാഹനങ്ങൾ കടന്നുപോകാൻ ഏറെ വിഷമിക്കുകയാണ്. ആലുവയിൽനിന്ന് പെരുമ്പാവൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ പോകുന്ന ദേശസാത്​കൃത റൂട്ടാണിത്. ഈ മേഖലയിൽ റോഡിന് വീതി കുറവാണെന്ന് നേരത്തേ പരാതിയുണ്ട്. വാഹന പാർക്കിങ്​ വന്നതോടെ ഗതാഗതക്കുരുക്ക് വർധിച്ചിരിക്കുകയാണ്. 

Tags:    
News Summary - Vehicles arriving at the Passport Service Center are causing traffic congestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.