തെറിച്ചു വീണ ടയർ കൊണ്ട് ഇരുചക്രവാഹന യാത്രികയ്ക്ക് പരിക്ക്

ആലുവ: ദേശീയപാതയിൽ  ടയർ തെറിച്ചു വീണ് .വ്യാഴാഴ്​ച വൈകിട്ട് ആലുവ മേൽപ്പാലത്തിന് മുകളിൽ വച്ചാണ് അപകടം നടന്നത്. അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന ചേർത്തല സ്വദേശി അരുൺ തോട്ടുങ്കലിൻെറ കാറിന് മുൻവശത്താണ് ഉരുണ്ടു വന്ന ടയർ ഇടിച്ചത്. 

അതിനു ശേഷം പിന്നിൽ വരികയായിരുന്ന ഇരുചക്രവാഹനത്തിൽ ഇടിച്ചു. പിന്നിൽ ഇരുന്ന് സഞ്ചരിച്ച യുവതി താഴെ തെറിച്ചു വീണു. ആലുവ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ ഈസ്റ്റ് പോലീസ് പരാതിയിൽ അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - Two-wheeler passenger injured by falling tire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.