കല്യാണം മുടക്കികളുടെ 'കവല'കളായി സോഷ്യൽ മീഡിയ

ആലുവ: ഡിജിറ്റൽ യുഗത്തിൽ പരമ്പരാഗത രീതികൾ പുതിയ തലങ്ങളിലേക്ക് വഴിമാറിയപോലെ കവലകൾ കേന്ദ്രീകരിച്ചുള്ള കല്യാണം മുടക്കികളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക്​ ചേക്കേറി. കവലകളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇത്തരക്കാർ ഫേസ് ബുക്കിലും മറ്റും സജീവമാകുന്നതായാണ് പരാതി.

കല്യാണം നിശ്ചയിച്ചിരിക്കുന്നവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ആരംഭിച്ച് തെറ്റിദ്ധരിപ്പിക്കുന്നതായാണ് പരാതികൾ ഉയർന്നിരിക്കുന്നത്. റൂറൽ ജില്ലയിൽ ഇത്തരത്തിൽ നിരവധി കേസുകളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം ലഭിക്കുന്നത്. സൈബർ പൊലീസിനടക്കം ഇതൊരു തലവേദനയായി മാറിയിട്ടുണ്ട്.

പ്രധാനമായും പെൺകുട്ടികളുടെ പേരിലാണ്​ വ്യാജ അക്കൗണ്ട്​ ഉണ്ടാക്കുന്നത്. കല്യാണം നിശ്ചയിച്ചിരിക്കുന്ന വര​െൻറയോ വധുവി​െൻറയോ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി വ്യാജ പ്രൊഫൈലിലൂടെ അതിരുകടന്ന് കമൻറ്​ ചെയ്യുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ചിലർ ഇക്കാരണത്താൽ വിവാഹാലോചന ഉപേക്ഷിക്കുകയും ചെയ്യും. വ്യാജ അക്കൗണ്ടുകൾ കാര്യം കഴിഞ്ഞ്​ ഉപേക്ഷിക്കുകയാണ് തട്ടിപ്പ്​ നടത്തുന്നവർ ചെയ്യുന്നത്. അതിനാൽ സംശയം തോന്നുന്ന പോസ്​റ്റുകളുടെ ലിങ്ക് കോപ്പി ചെയ്ത് സൂക്ഷിക്കാനാണ് റൂറൽ പോലീസ് പറയുന്നത്. പരാതിയോടൊപ്പം സ്ക്രീൻഷോട്ടും വെക്കണം.

Tags:    
News Summary - Social media as a 'crossroads' of wedding breakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.