ഭൂഗർഭ അറയിലെ അസ്ഥികൂടം: മാറമ്പിള്ളി സ്വദേശിയുടേതെന്ന് സൂചന

ആലുവ: പണിതീരാത്ത കെട്ടിടത്തി​െൻറ ഭൂഗർഭ അറയിൽ കണ്ടെത്തിയ അസ്ഥികൂടം വാഴക്കുളം മാറമ്പിള്ളി സ്വദേശിയുടേതെന്ന് സൂചന. ആലുവ മാര്‍ക്കറ്റിന് സമീപം സവാള മൊത്ത വ്യാപാര കേന്ദ്രത്തി​െൻറ ഭൂഗര്‍ഭ അറയില്‍ വ്യാഴാഴ്ചയാണ് അസ്ഥികൂടം കണ്ടെത്തിയത്. കാനാപിള്ളി വീട്ടില്‍ മോനിലാലി​േൻറതാണ് (55) മൃതദേഹമെന്നാണ് പൊലീസ് സംശയിക്കുന്നത്. അസ്ഥികൂടത്തിന് അടുത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് മണിലാലി​േൻറതെന്ന് സംശയിക്കുന്ന ആധാര്‍കാര്‍ഡ് പുതുക്കാന്‍ അക്ഷയ കേന്ദ്രത്തില്‍ നല്‍കുന്ന അപേക്ഷാ ഫോറം ലഭിച്ചിരുന്നു. തുടര്‍ന്ന് മോനിലാലി​െൻറ കുടുംബവുമായും പൊലീസ് ബന്ധപ്പെട്ടു.

13 വര്‍ഷമായി വീട്ടുകാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നില്ല. അലഞ്ഞുതിരിഞ്ഞ്​ നടക്കുന്നയാളായിരുന്നു മോനിലാലെന്ന് പൊലീസ് പറഞ്ഞു. മോനിലാലാണോയെന്ന് ഉറപ്പിക്കുന്നതിനായി വീട്ടുകാരുടെ ഡി.എന്‍.എ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഈ പരിശോധന ഫലം ഒരു മാസത്തിനകം ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു. അസ്ഥികൂടം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.ലോക് ഡൗണിനെ തുടര്‍ന്ന് ഒരു മാസമായി അടഞ്ഞുകിടന്ന സ്ഥാപനത്തി​െൻറ ഭൂഗര്‍ഭ അറയിലാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. ഭൂഗര്‍ഭ അറയുടെ ഭാഗത്ത് ഗ്രില്ല് സ്ഥാപിക്കുന്നതിനായി തൊഴിലാളികളെത്തിയപ്പോഴാണ് അസ്ഥികൂടത്തി​െൻറ അവശിഷ്​ടങ്ങള്‍ കണ്ടത്.

Tags:    
News Summary - Skelton in aluva building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.