Posted On
date_range Updated On
date_range ഓപറേഷൻ ഡാർക്ക് ഹണ്ട്: കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നോർത്ത് പറവൂർ കോട്ടുവള്ളി കിഴക്കേപ്രം കരയിൽ വയലുംപാടം വീട്ടിൽ അനൂപിനെയാണ്
(പൊക്കൻ അനൂപ് -31) കാപ്പ പ്രകാരം അറസ്‌റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആലുവ വെസ്‌റ്റ്, കാലടി, നെടുമ്പാശ്ശേരി, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ കേസുകളുണ്ട്. റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വധശ്രമം, കവർച്ച, ദേഹോപദ്രവം, ആയുധം കൈവശം വെക്കൽ, സ്ഫോടക വസ്തു ഉപയോഗിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി ഗുണ്ടകൾക്കെതിരെ റൂറൽ ജില്ലയിൽ കർശന നടപടി തുടരുകയാണ്. ഇതുവരെ 18 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 23 പേരെ നാടുകടത്തിയതായും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.