ke പിറവന്തൂരിലെ പാറഖനനത്തിനെതിരെ ഡി.വൈ.എഫ്​.​െഎ സമരം

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ ജനവാസമേഖലയിൽ നടക്കുന്ന പാറഖനനത്തിനെതിരെ ഡി.വൈ.എഫ്​.​െഎ സമരം നടത്തി. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഖനനപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. ചേമ്പുകണ്ടം ചീവോഡ് റോഡി​ൻെറ സമീപത്താണ് സ്വകാര്യസ്ഥലത്ത് പാറഖനനം നടത്തുന്നത്. ഖനനമേഖലക്ക് ചുറ്റും പത്തിലധികം വീടുകളുണ്ട്. പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഖനനം നടക്കുന്നത്. നിബന്ധനകൾ പാലിക്കാതെ നടക്കുന്ന ഖനനം പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്്ടിക്കുന്നത്. പാറകൾ കീറുമ്പോള്‍ അമിതമായ ശബ്​ദവും പൊടിപടലങ്ങളും പ്രദേശത്ത് വ്യാപിക്കുന്നുണ്ട്. കൊച്ചുകുട്ടികൾ അടക്കം നിരവധി പേരാണ് ചുറ്റുപാടും സമീപത്ത് താമസിക്കുന്നത്. മിക്ക വീടുകള്‍ക്കും ഭിത്തികളില്‍ വിള്ളലുകളും വീണിട്ടുണ്ട്. പുനലൂര്‍ നിന്നും പൊലീസ് എത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.