അനന്തംപള്ളയിലെ യുവാക്കൾ നെൽപാടത്തിറങ്ങി കൊയ്യുന്നു
Posted On
date_range Updated On
date_range കൊയ്യാൻ ആളില്ല; അരിവാളുമായി യുവാക്കൾ പാടത്തിറങ്ങി
നീലേശ്വരം: വിളഞ്ഞുനിൽക്കുന്ന നെൽപാടം കൊയ്യാൻ ആളെ കിട്ടാതായപ്പോൾ ഒടുവിൽ ഒരു കൂട്ടം യുവാക്കൾ അരിവാളേന്തി പാടത്തിറങ്ങി. വിളഞ്ഞ നെൽമണികൾ വയലിൽ വീണുകിടക്കുമ്പോൾ കൊയ്യാൻ മുന്നിട്ടുവന്ന യുവാക്കൾ മണിക്കൂറുകൾക്കകം ജോലി പൂർത്തിയാക്കി.
കൂലിത്തൊഴിലാളികളായ സ്ത്രീകൾ തൊഴിലുറപ്പ് പണിയിൽ ഏർപ്പെട്ടതോടെ കൊയ്യാൻ ആളെ കിട്ടാത്ത അവസ്ഥയാണ്. അനന്തം പള്ളയിലെ സതീശന്റെ നേതൃത്വത്തിൽ സന്തോഷ്, രതീഷ്, പ്രകാശൻ, കണ്ണൻ എന്നിവരാണ് പാടം കൊയ്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.