representation image
Posted On
date_range Updated On
date_range പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
നീലേശ്വരം: സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം കുളിക്കാനിറങ്ങിയ അന്തർസംസ്ഥാന തൊഴിലാളിയെ കാണാതായി. വെസ്റ്റ് ബംഗാൾ സ്വദേശി രാജ് റോയിയെയാണ് (23) പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപം കുളിച്ചുകൊണ്ടിരിക്കെ കാണാതായത്.
വെള്ളിയാഴ്ച മുന്നരയോടെയാണ് സംഭവം. ഒരാഴ്ച മുമ്പാണ് രാജ് റോയി സഹോദരനോടൊപ്പം കാഞ്ഞങ്ങാട് എത്തിയത്. കെട്ടിട നിർമാണ തൊഴിലാളിയാണ്. കുട്ടുകാരൊത്ത് പുഴയുടെ പടിഞ്ഞാറു ഭാഗത്തുനിന്നും നീന്തുകയായിരുന്നു.
കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കുറ്റിക്കോൽ എന്നിവിടങ്ങളിൽനിന്നും എത്തിയ അഗ്നിരക്ഷ സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.