ക​ക്കാ​ട്ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ന് സ​മീ​പ​ത്തെ ട​ർ​ഫ് കോ​ർ​ട്ട്

വൈദ്യുതി കിട്ടിയില്ല; ജില്ല പഞ്ചായത്തി​െന്റ ടർഫ് കോർട്ട് തുറക്കാൻ വൈകുന്നു

നീ​ലേ​ശ്വ​രം: കാ​യി​ക​താ​ര​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്തി​​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ട​ർ​ഫ് കോ​ർ​ട്ട് കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്കാ​ൻ വൈ​കു​ന്നു. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ട്ട് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ മൈ​താ​ന​ത്തി​ന് സ​മീ​പ​മാ​ണ് ട​ർ​ഫ് കോ​ർ​ട്ട് നി​ർ​മി​ച്ച​ത്.

ഡ്ര​സി​ങ് മു​റി, ശു​ചി​മു​റി ഉ​ൾ​പ്പെ​ട്ട ചെ​റി​യ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്ന് വൈ​ദ്യു​തി കി​ട്ടാ​ത്ത​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ വൈ​കു​ന്ന​ത്. 50 ല​ക്ഷം രൂ​പ​യാ​ണ് ട​ർ​ഫ് കോ​ർ​ട്ടി​​െ​ന്റ നി​ർ​മാ​ണ​ച്ചെ​ല​വ്. സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ.​ഡി.​എ​ഫ് മു​ന്ന​ണി​യാ​ണ്‌ ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ ഭ​രി​ക്കു​ന്ന​ത് . സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് മ​ന്ത്രി​യെ​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത്.

Tags:    
News Summary - There was no electricity; District Panchayat's Turf Court Delayed In Opening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT