Posted On
date_range Updated On
date_range പുരസ്കാര ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു
നീലേശ്വരം: നഗരസഭാധ്യക്ഷയും ഹരിത ശുചിത്വമിഷനും സംഘടിപ്പിച്ച നവകേരള പുരസ്കാര ചടങ്ങിൽ സർവകക്ഷി പ്രാതിനിധ്യവും വാർഡ് കൗൺസിലറെ പരിപാടിയിൽ ഉൾപ്പെടുത്താത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫ് നഗരസഭ കൗൺസിലർമാർ പരിപാടി ബഹിഷ്കരിച്ചു. പ്രതിഷേധം നഗരസഭാധ്യക്ഷയെ നേരിട്ട് അറിയിക്കുകയും ചെയ്തു. യു.ഡി.എഫ് പാർലമെൻററി ലീഡർ ഇ. ഷജീർ, കൗൺസിലർമാരായ റഫീക്ക് കോട്ടപ്പുറം, കെ.വി. ശശികുമാർ, വിനു നിലാവ്, പി. ബിന്ദു, എം. ഭരതൻ, അൻവർ സാദിക്ക്, പി.കെ. ലത, ഇ. അശ്വതി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം നോട്ടീസ് തയാറാക്കുന്ന നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോട് തത്സമയം പ്രതിഷേധം അറിയിച്ചിരുന്നുവെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും ഇ. ഷജീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.