Representational Image
Posted On
date_range Updated On
date_range മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നു
നീലേശ്വരം: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നു. തൈക്കടപ്പുറം അഴിത്തലയിലെ കോട്ടായി മുഹമ്മദലിയുടെ മകന്റെ ഭാര്യയുടെ സാംസങ് ഫോണാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. കിടപ്പുമുറിയിലെ കട്ടിലിലെ വിരിപ്പ് തുണിയുടെ മുകളിൽ വെച്ച ഫോൺ പെട്ടെന്ന് പൊട്ടിത്തെറിച്ച് തീപടരുകയായിരിന്നു. ബെഡ്ഷീറ്റ് കത്തുന്നത് കണ്ട ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ അപകടം ഒഴിവായി. സമീപത്തെ അലമാരയിലേക്കും തീ പടർന്നു. ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.