രാജേഷ്
Posted On
date_range Updated On
date_range യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ
നീലേശ്വരം: കണിച്ചിറയിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. തൈക്കടപ്പുറം കണിച്ചിറ ഹൗസില്‍ മണിയുടെ മകന്‍ പി. മഹേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കണിച്ചിറയിലെ കെ. രാജേഷാണ് (29) അറസ്റ്റിലായത്.
കോടതിയിൽ കീഴടങ്ങിയ ശേഷം ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്ത ശേഷം എസ്.ഐ പി. രാജീവനും സംഘവും വധിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തി.രണ്ടാം പ്രതി പുറത്തേക്കെയിലെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മൂന്നും നാലും പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.