നീ​ലേ​ശ്വ​രം ബ​സ് സ്റ്റാ​ൻ​ഡി​ലെ തെ​രുവുനാ​യ്ക്ക​ൾ

ബസ് സ്റ്റാൻഡിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; എന്തുചെയ്യണമെന്നറിയാതെ യാത്രക്കാർ

നീ​ലേ​ശ്വ​രം: ബ​സ് കാ​ത്തുനി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി നീ​ലേ​ശ്വ​രം ബ​സ് സ്റ്റാ​ൻ​ഡി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും ത​മ്പ​ടി​ക്കു​ന്ന നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ക​ടി​പി​ടി കൂ​ടു​ന്ന​തി​നി​ട​യി​ൽ ഭീ​തി​യോ​ടെ​യാ​ണ് ആ​ളു​ക​ളി​വി​ടെ നി​ൽ​ക്കു​ന്ന​ത്. നാ​യ്ക്ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ ബ​സ് ഇ​റ​ങ്ങു​ന്ന​ത്. ഭ​യ​പ്പാ​ടോ​ടെ​യാ​ണ് വൈ​കീ​ട്ട് ബ​സ് ക​യ​റാ​ൻ എ​ത്തു​ന്ന​തും.

ചെ​റി​യ കു​ട്ടി​ക​ൾ​ക്കു​നേ​രെ​പോ​ലും കു​ര​ച്ചു ചാ​ട​ൽ പ​തി​വാ​ണ്. ബ​സു​ക​ൾ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ ബ​സി​നു​നേ​രെ വ​ന്ന് ഇ​ടി​ച്ച​ശേ​ഷം യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് നാ​യ്ക്ക​ൾ പ​രാ​ക്ര​മ​ത്തോ​ടെ ഓ​ടു​ന്ന​ത്. നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ത​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. 

Tags:    
News Summary - Stray dog menace at the bus stand- Travelers don't know what to do

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.