ചാ​യ്യോം പ​ള്ളി​യ​ത്തെ ശി​വ​ന്യ ചി​ത്ര​ര​ച​ന​യി​ൽ

നിറക്കൂട്ടുകളിൽ വിസ്​മയം തീർത്ത്​ ശിവന്യ

നീ​ലേ​ശ്വ​രം: നി​റ​ക്കൂ​ട്ടു​ക​ൾ​കൊ​ണ്ട് വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ചാ​യ്യോം പ​ള്ളി​യ​ത്തെ ശി​വ​ന്യ. ലോ​ക്ഡൗ​ൺ ആ​രം​ഭി​ച്ച​പ്പോ​ൾ ല​ഭി​ച്ച ഒ​ഴി​വു​സ​മ​യ​ത്താ​ണ് ഈ ​ഏ​ഴാം ക്ലാ​സു​കാ​രി പൂ​ർ​ണ​മാ​യും ചി​ത്ര​ക​ല​യി​ലേ​ക്ക് തി​രി​യു​ന്ന​ത്.

ചാ​യോം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ശി​വ​ന്യ അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​തു​ട​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ൾ പെ​ൻ​സി​ൽ ഡ്രോ​യി​ങ്, മ്യൂ​റ​ൽ പെ​യി​ൻ​റി​ങ്, മ​ണ്ഡ​ല ആ​ർ​ട്ട് എ​ന്നി​വ​യി​ലൊ​ക്കെ ക​ഴി​വ് തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. കൂ​ടാ​തെ വി​വി​ധ ക്രാ​ഫ്റ്റ് വ​ർ​ക്കു​ക​ളും ചെ​യ്യു​ന്നു​ണ്ട്.

അ​ച്ഛ​ൻ ഗം​ഗാ​ധ​ര​നും അ​മ്മ വി​ദ്യ​യും സ​ഹോ​ദ​ര​ൻ പാ​ർ​ത്ഥി​വും പി​ന്തു​ണ​യേ​കി ഒ​പ്പ​മു​ണ്ട്. വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ഒ​ന്നും വി​ൽ​ക്കാ​റി​ല്ലെ​ങ്കി​ലും അ​ടു​ത്ത കൂ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​ക്കെ ന​ൽ​കാ​റു​ണ്ട്.

Tags:    
News Summary - shivanya excels in painting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.