ശരത് പുത്തക്കാൽ ഹോം ഷീറ്റിൽ നിർമിച്ച ബസ് മിനിയേച്ചർ
നീലേശ്വരം: ഫോം ഷീറ്റിൽ ബസിെൻറ മിനിയേച്ചർ രൂപമൊരുക്കി താരമായി മടിക്കൈ പൂത്തക്കാൽ സ്വദേശി ശരത്. വാഹനങ്ങളുടെ മിനിയേച്ചർ മാതൃകയൊരുക്കുന്ന വിഡിയോ കണ്ട് ത്രില്ലടിച്ചാണ് ശരത് ഈ മേഖലയിലേക്ക് കടന്നുവന്നത്. ബസ് നിർമാണം ഹിറ്റായതോടെ നിരവധി ഓർഡറുകളാണ് ഈ കലാകാരനെ തേടിയെത്തുന്നത്.
മുണ്ടോട്ട് കാഞ്ഞിരപ്പൊയിൽ ബോർഡ് വെച്ച ഒരു ആർ.എം.എസ് ബസ് പൂത്തക്കാലിലെ ശരത്തിെൻറ വീട്ടിലുണ്ട്. ഒരുവർഷം സമയമെടുത്ത് ഫോം ഷീറ്റിൽ പണിത ഒരു ഉഗ്രൻ മിനിയേച്ചർ ബസാണിത്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഇത് ഒരുക്കിയത്. ഐ.ടി.ഐ പഠനം കഴിഞ്ഞ് അലൂമിനിയം ഫാബ്രിക്കേഷനും പോളിഷിങ്ങുമൊക്കെയായി നടക്കുമ്പോഴാണ് ശരത്തിെൻറ മനസ്സിൽ മിനിയേച്ചർ ബസ് എന്ന ആശയം ഉടലെടുക്കുന്നത്.
ലോക്ഡൗണിൽ ഫേസ്ബുക്കിൽ വാഹനങ്ങളുടെ മിനിയേച്ചർ ഉണ്ടാക്കുന്ന വിഡിയോ കണ്ട് ത്രില്ലടിച്ചായിരുന്നു തുടക്കം. ഇതിനായി ഫോം ഷീറ്റ് സംഘടിപ്പിച്ച് നാട്ടിലെ ബസിെൻറ അളവെടുത്ത് 2020 ഒക്ടോബറിൽ പണിയാരംഭിച്ച് 2021 നവംബർ നിർമാണം പൂർത്തിയായി.
ബസിെൻറ മുന്നിലെ ഗ്ലാസ് എച്ച്.പി ഷീറ്റാണ്. വാതിലിെൻറ വിജാഗിരി ഉണ്ടാക്കിയത് ടിന്ന് മുറിച്ചെടുത്താണ്. വശങ്ങളിലെ കമ്പിയാകട്ടെ സൈക്കിൾ റിമ്മും. ടയറിന് ബോൾ ബെറയിങ് ഉപയോഗിച്ചു. പേപ്പർ സ്റ്റിക്കറുപയോഗിച്ചാണ് പേര് പതിച്ചത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ചലിപ്പിക്കാവുന്ന ചെയ്സ് 9000 രൂപക്ക് ഓൺലൈനിൽ കിട്ടും. 60 സെൻ്റി മീറ്റർ നീളവും 15 സെൻ്റി മീറ്റർ വീതിയും 13 സെൻ്റി മീറ്റർ ഉയരവുമാണ് ബസിനുള്ളത്. കൂട്ടുകാരനായ ഷിതിനാണ് വയറിങ് ചെയ്തത്. മിനിയേച്ചർ കലാകാരന്മാരുടെ നിരവധി നവമാധ്യമ കൂട്ടായ്മയിൽ പങ്കാളിയാണ് ഇപ്പോൾ ശരത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.