മടിക്കൈ പഞ്ചായത്ത് മെമ്പർ സുഹറയോടൊപ്പം കുഞ്ഞാമൻ
Posted On
date_range Updated On
date_range പഞ്ചായത്ത് മെംബർ സുഹറയുടെ കരുതലിൽ കുഞ്ഞാമന് സുരക്ഷിത വാസം
നീലേശ്വരം: 72 കാരൻ കുഞ്ഞാമൻ ഇനി കരുതലിെൻറ കരങ്ങളിൽ.
മടിക്കൈ പഞ്ചായത്തിലെ പതിനാലാം വാർഡിൽപെട്ട നൂഞ്ഞിയിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ വർഷങ്ങളായി ഒറ്റക്ക് താമസിക്കുന്ന ഈ വയോധികനെ വാർഡ് മെംബറായ സുഹറ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു.
കോവിഡ് കാലത്ത് ഗൃഹ സന്ദർശനം നടത്തുന്നതിനിടെയാണ് കുഞ്ഞാമെൻറ ദയനീയാവസ്ഥ ശ്രദ്ധയിൽപെട്ടത്. ഭാര്യ മരിച്ചതിനു ശേഷം ഒറ്റക്കായ ഇദ്ദേഹത്തെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പറയുന്നത്.
സബ് കലക്ടറുടെയും സാമൂഹ്യനീതി ഓഫിസറുടെയും നിർദേശ പ്രകാരം ജനമൈത്രി പൊലീസ് ഓഫിസറായ ശൈലജയും ഇടപെട്ടതോടെ കുഞ്ഞാമനെ പരവനടുക്കം സർക്കാർ അഗതി മന്ദിരത്തിലേക്ക് മാറ്റി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സന്തോഷും ഷൈജുവും സഹായവുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.