നീലേശ്വരം: മന്നൻപുറത്തുകാവ് കലശമഹോത്സവത്തോടനുബന്ധിച്ച് നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജിനു തഴെയും അനുബന്ധ റോഡുകളിലെയും മാലിന്യം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ടി.പി. ലത, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ വി. ഗൗരി, കൗൺസിലർമാരായ ടി.വി. ഷീബ, കെ. ജയശ്രീ, വി.വി.സതി, പി. കുഞ്ഞിരാമൻ, പി.ശ്രീജ, പി. മോഹനൻ, ഷംസുദ്ദീൻ അരിഞ്ചിറ, എം.കെ. വിനയരാജ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനൻ, സ്മിത, രചന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.