Posted On
date_range Updated On
date_range കൊന്നക്കാട് മഞ്ചുചാലിൽ കാട്ടാന കൃഷി നശിപ്പിച്ചു
നീലേശ്വരം: ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മഞ്ചുചാലിൽകാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. കർണാടക വനത്തിൽനിന്നാണ് ആനക്കൂട്ടമിറങ്ങിയത്. മഞ്ചുചാലിലെ പ്രഭാകരൻ, ബാലകൃഷ്ണൻ എന്നിവരുടെ അമ്പതോളം വാഴ, 10 തെങ്ങ്, കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരംസമിതി ചെയർമാൻ അലക്സ് നെടിയ കാല തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃഷി നശിപ്പിച്ച സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.