ചാ​യ്യോ​ത്ത് മു​ബീ​ന​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത​നി​ല​യി​ൽ

വീടിനുനേരെ ആക്രമണം

നീ​ലേ​ശ്വ​രം: കാ​റി​ലെ​ത്തി​യ സം​ഘം വീ​ടി​നുനേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. ചാ​യ്യോ​ത്ത് പെ​ൻ​ഷ​ൻ മു​ക്കി​ലെ മു​ബീ​ന​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. ബു​ധ​നാ​ഴ്ച ര​ണ്ടു കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് വീ​ട് ആ​ക്ര​മി​ച്ച​ത്. പ​ണ​മി​ട​പാ​ടാ​ണ് വീ​ടി​നെ നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. മു​ബീ​ന​യു​ടെ വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് പ​ണം പ​ലി​ശ​ക്ക് ക​ടം വാ​ങ്ങി​യി​രു​ന്നു.

ഇ​തി​ൽ പ​ണ​വും പ​ലി​ശ​യ​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും പ​ലി​ശ​ക്കാ​ര​ൻ ഇ​നി​യും പ​ണം കി​ട്ടാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഈ ​സം​ഘ​മാ​ണ് വീ​ടി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് നീ​ലേ​ശ്വ​രം പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും ആ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. പൊ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - Home invasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.