സ്ത്രീധന പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്​

നീ​ലേ​ശ്വ​രം: കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട്​ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും മാ​താ​വി​നു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

തൃ​ക്ക​രി​പ്പൂ​ർ തോ​യ വ​ള​പ്പി​ൽ ചി​ത്ര​യു​ടെ പ​രാ​തി​യി​ൽ കാ​ര്യ​ങ്കോ​ട് രാ​ജ​ൻ (47), ഇ​വ​രു​ടെ മാ​താ​വ് നാ​രാ​യ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 20 വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ ഇ​വ​ർ​ക്ക് ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. ഇ​പ്പോ​ൾ കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട്​ ഭ​ർ​ത്താ​വും മാ​താ​വും ചേ​ർ​ന്ന് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

നീ​ലേ​ശ്വ​രം: സ്ത്രീ​ധ​നം കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. തൈ​ക്ക​ട​പ്പു​റ​ത്തെ മ​റി​യം​ബി​യു​ടെ (24) പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി എ​ട്ടി​ക്കു​ള​ത്തെ ജാ​സ്മി​ൻ, മാ​താ​വ്​ ജ​മീ​ല, സ​ഹോ​ദ​രി സ​റീ​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

2020ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​സ​മ​യ​ത്ത് സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ വി​റ്റു​തീ​ർ​ത്ത ശേ​ഷം കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട്​ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

Tags:    
News Summary - Dowry abuse: Case against husband and relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT