നീലേശ്വരം: തെരഞ്ഞെടുപ്പ് വിജയത്തെ ചൊല്ലി നീലേശ്വരം ഓർച്ചയിൽ സി.പി.എം-മുസ്‍ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.സി.പി.എം പ്രവർത്തകൻ ഓർച്ചയിലെ എ.കെ. റിജേഷ് (39), മുസ്‍ലിം ലീഗ് പ്രവർത്തകൻ ഓർച്ചയിലെ ടി. മുഹമ്മദ് ഫയാസ് (16) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഇരുവിഭാഗത്തെയും എട്ടുപേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ഓർച്ച ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിനടുത്ത് വെച്ചാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. സി.പി.എം പ്രവർത്തകൻ റിജേഷിന്റെ പരാതിയിൽ മുഹമ്മദ് ഫയാസ്, ഫർഹാൻ, ഫുഹാദ്, റിസ്വാൻ എന്നിവർക്കെതിരെയും മുഹമ്മദ് ഫയാസിന്റെ പരാതിയിൽ സി.പി.എം പ്രവർത്തകരായ സജയ്, സനൂപ്, രാജേഷ്, അഷ്റഫ് എന്നിവർക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.