കേ​ര​ള ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണ വി​ൽ​പ​ന ത​ട്ടി​പ്പ് ന​ട​ത്തി​യ

യു​വാ​ക്ക​ൾ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ

ജ്വല്ലറിയിൽ വ്യാജ സ്വർണം നൽകി തട്ടിപ്പ്: പ്രതികളെ ഉടൻ പിടികൂടും

നീ​ലേ​ശ്വ​രം: ജ്വ​ല്ല​റി​യി​ൽ ര​ണ്ടം​ഗ​സം​ഘം വി​ൽ​പ​ന ന​ട​ത്തി​യ സ്വ​ർ​ണ​ത്തി​നു​ള്ളി​ൽ ചെ​മ്പ് ഒ​ളി​പ്പി​ച്ചു​വെ​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ്. നീ​ലേ​ശ്വ​രം രാ​ജാ റോ​ഡി​ലെ പ​രി​പ്പു​വ​ട​ശാ​ല​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ജ്വ​ല്ല​റി​യി​ലാ​ണ് ര​ണ്ടു യു​വാ​ക്ക​ൾ എത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്‌. പ​തി​നേ​ഴ് ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇവർ വി​ൽ​പ​ന ന​ട​ത്തി​യ​ത്‌. 91000 രൂ​പ ജ്വ​ല്ല​റി ഉ​ട​മ ന​സീ​ർ ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ഗ്രാം ചെമ്പ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നീ​ലേ​ശ്വ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രു​ടെ ദൃ​ശ്യം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെക്കുറി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടുണ്ട്.

Tags:    
News Summary - Counterfeit gold fraud in jewellers: Suspects will be arrested soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.