സി​നി സ​ന്തോ​ഷ്

ജാവലിൻ ത്രോയിൽ അഭിമാനമായി സിനി സന്തോഷ്

നീലേശ്വരം: ചെന്നൈയിൽ നടക്കുന്ന നാഷനൽ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോയിൽ രണ്ടാംസ്ഥാനം നേടി കരിന്തളം കോളംകുളത്തെ സിനി സന്തോഷ് നാടിനഭിമാനമായി. കഴിഞ്ഞ തവണ മണിപ്പൂർ നാഷനൽ മീറ്റിൽ സ്വർണ മെഡൽ നേടി വേൾഡ് മീറ്റിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നു. എന്നാൽ, കോവിഡ് കാരണം കഴിഞ്ഞ തവണ വേൾഡ് മീറ്റ് നടന്നില്ല. അന്ന് കാനഡയിലായിരുന്നു വേൾഡ് മീറ്റ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇത്തവണ യൂറോപ്പിലെ ഫിൻലാൻഡാണ് വേൾഡ് മീറ്റിന്റെ വേദി. അതിൽ പങ്കെടുക്കണമെന്നും ഇന്ത്യക്കുവേണ്ടി ഒരു മെഡൽ നേടണമെന്നുമുള്ള വലിയൊരു സ്വപ്നവുമായാണ് സിനി സന്തോഷ് നാഷനൽ മീറ്റിൽ പങ്കെടുക്കുന്നത്. വേൾഡ് മീറ്റ് ജൂണിലാണ് നടക്കുന്നത്. 

Tags:    
News Summary - Cine Santosh proud of javelin throw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.