Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാവാത്ത മകനെ മർദിച്ച പിതാവിനെതിരെ കേസ്
നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത മകനെ മർദിച്ച പിതാവിനെതിരെ ജുവൈനല്‍ ജസ്റ്റിസ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസ്. പടന്നയിലെ അഷ്റഫിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
തൈക്കടപ്പുറം നടുവില്‍ പള്ളിക്കു സമീപത്തെ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍വെച്ചാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. ഭാര്യയും കുട്ടിയും നിലനില്‍ക്കെ അഷ്റഫ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവേത്ര.
ഇതുസംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടിയെ കൈകൊണ്ടും വടികൊണ്ടും മർദിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ ഉമ്മയെയും തന്നെയും ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും കുട്ടി പൊലീസിന് മൊഴി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.