കരിന്തളത്ത് അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട് കാർ മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
നീലേശ്വരം: നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതിത്തൂണും തകർത്ത് റോഡിന് താഴേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ കരിന്തളത്താണ് അപകടം. പരപ്പച്ചാൽ ചേനറ്റാടിയിലെ സുരേന്ദ്രന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
സുരേന്ദ്രെന്റ മകൻ രാഹുലും സുഹൃത്ത് മുക്കടയിലെ അനുരാജും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിൽ നിന്നും കുഴിയിലേക്ക് വീണ കാർ മരത്തിൽ തട്ടി നിന്നില്ലായിരുന്നുവെങ്കിൽ തൊട്ടടുത്ത കൊക്കയിലേക്ക് മറിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.