നീലേശ്വരം: റോഡരികിലെ വെള്ളക്കെട്ടിൽ കാർ തെന്നിമാറി സമീപത്തെ ഹൈടെൻഷൻ വൈദ്യുതിതൂണിൽ ഇടിച്ചു. കുന്നുംകൈ പാങ്കയം ബസ് സ്റ്റാൻഡിനടുത്താണ് അപകടം. കരിന്തളം കോയിത്തട്ട സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ നെടുകെ പിളർന്ന് റോഡിലേക്കു പതിച്ചു. ഈ സമയത്ത് വൈദ്യുതി നിലച്ചതിനാൽ വൻ അപകടം ഒഴിവായി. ഉടനെ നാട്ടുകാർ അപകടത്തിൽപെട്ടവരെ രക്ഷിക്കുകയായിരുന്നു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ജീവനക്കാർ തകർന്ന തൂൺ മാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സമീപത്തെ ഓവുചാലിൽനിന്ന് റോഡിലേക്ക് ഒഴുകുന്ന വെള്ളമാണ് ഇവിടെ അപകടം ക്ഷണിച്ചുവരുത്തുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ ഇവിടെ അപകടത്തിൽപെട്ടിരുന്നു. റോഡ് നവീകരണ സമയത്ത് ഓവുചാലിന്റെയും വെള്ളക്കെട്ടിന്റെയും അപകടസാധ്യത നാട്ടുകാർ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.