ക​രി​ന്ത​ളം പോ​ണ്ടി-​ചൂ​രി​പ്പാ​റ റോ​ഡ​രി​കി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള കു​ഴി

അപകട ഭീഷണിയായി റോഡരികിലെ കുഴി

നീ​ലേ​ശ്വ​രം: റോ​ഡ​രി​കി​ൽ രൂ​പ​പ്പെ​ട്ട പാ​താ​ള​ക്കു​ഴി വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. കു​ടി​വെ​ള്ള പൈ​പ്പി​ടാ​നാ​യി കു​ഴി​ച്ചെ​ടു​ത്ത റോ​ഡ​രി​കി​ലാ​ണ് കു​ഴി​ക​ളു​ള്ള​ത്. കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പോ​ണ്ടി-​ചൂ​രി​പ്പാ​റ റോ​ഡി​ന് സ​മീ​പ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​യി കു​ഴി കി​ട​ക്കു​ന്ന​ത്‌.

കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കു​ഴി​യെ​ടു​ത്ത് മൂ​ടി​യ​ശേ​ഷം വ​ന്ന മ​ഴ​യി​ലാ​ണ് മ​ണ്ണൊ​ലി​ച്ചു​പോ​യ സ്ഥ​ലം കു​ഴി​യാ​യി കാ​ണ​പ്പെ​ട്ട​ത്. ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണ് ഈ ​അ​പ​ക​ട​ക്കു​ഴി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്.

Tags:    
News Summary - A pothole on the road is a danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.