മു​ഹ​മ്മ​ദ് ഹാ​രി​സ്, ഇ​ബ്രാ​ഹിം ബാ​തി​ഷ

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കു​മ്പ​ള: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​യ്യാ​ർ പാ​ച്ച​മ്പ​ലം റ​ഹ്മ​ത്ത് റാ​ബി​യ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഹാ​രി​സ് (30), കു​ബ​ണൂ​ർ ഇ​ച്ചി​ല​ങ്കോ​ട് പ​ച്ച​മ്പ​ള സ്വ​ദേ​ശി ഇ​ബ്രാ​ഹിം ബാ​തി​ഷ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച സ​ന്ധ്യ​യോ​ടെ ഉ​പ്പ​ള വാ​മ​ഞ്ചൂ​ർ ഹൊ​സ​ങ്ക​ടി റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. 59.85 ഗ്രാം ​എം.​ഡി.​എം.​എ​യും കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്റ്റേ​ഷ​ൻ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​സ​ന്തോ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​നൂ​പ്, നി​ഖി​ൽ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ തോ​മ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ആ​രി​ഫ്, വി​ന​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two people arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.