ഹം​സ, അ​ബ്​​ദു​നാ​സ​ർ

ഓപറേഷൻ തൂഫാൻ; എം.ഡി.എം.എയുമായി രണ്ടുപേർ കൂടി പിടിയിൽ

കുമ്പള: ലഹരിസംഘങ്ങൾക്കെതിരെ പൊലീസ് നടത്തിവരുന്ന ഓപറേഷൻ തൂഫാനിന്റെ ഭാഗമായി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ കുമ്പള സബ് ഇൻസ്പെക്ടർ കെ.പി. ഗണേശനും സംഘവും അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കൊയിപ്പാടി കുണ്ടങ്കാറടുക്കയിൽ 970 ഗ്രാം എം.ഡി.എം.എയുമായി കൊയിപ്പാടി വില്ലേജിൽ വെൽഫെയർ സ്കൂളിന് സമീപം, നിസാർ മൻസിലിൽ താമസിക്കുന്ന കെ. അബ്ദുൽ നിസാറിനെയാണ് (32) അറസ്റ്റ് ചെയ്തത്. കുമ്പള ടൗണിൽ നിർത്തിയിട്ട കെ.എൽ 14 എ.ഇ.5436 നമ്പർ ഓട്ടോയിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തു.

ഓട്ടോ ഡ്രൈവറായ ബംബ്രാണ വില്ലേജിൽ കല്ലോട്ടി ഹൗസിൽ എ. ഹംസയെ (40) 610 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് പൊലീസ് പിടികൂടി. ഇയാൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Operation Toofan; Two more arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.