യു​വ​ജാ​ഗ​ര​ൺ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കുള്ള പു​ര​സ്കാ​രം എ​ൻ.​എ​ൻ.​എ​സ് വളന്‍റിയർ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റി​ൽ​ നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

യുവജാഗരൺ പ്രവർത്തനം; മികച്ച ജില്ലയായി കാസർകോട്

കാഞ്ഞങ്ങാട്: സംസ്ഥാന ആരോഗ്യവകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നാഷനൽ സർവിസ് സ്കീമിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ യുവജാഗരൺ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ജില്ലയായി കാസർകോടിനെ തിരഞ്ഞെടുത്തു. എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളും മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനങ്ങളും സമഗ്ര ആരോഗ്യസുരക്ഷ കാമ്പയിനുമായി രണ്ടു മാസത്തോളം നീണ്ട കാമ്പയിൻ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരുന്നു. സംസ്ഥാന എൻ.എസ്.എസ് സെല്ലിന്റെ നിർദേശപ്രകാരം ജില്ലകളിലെ എൻ.എൻ.എസ് യൂനിറ്റുകളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ജില്ലയിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ സംഘടപ്പിച്ചതിനുള്ള അവാർഡാണ് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എറണാകുളത്തുവെച്ച് നൽകിയത്. ജില്ലയിലെ 60ലധികം സ്കൂളുകളിൽ എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണ പരിപാടികളും ഐ.ഇ.സി വാൻ കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. ഇത്തരം പരിപാടികൾ മികച്ചരീതിയിൽ നടപ്പിലാക്കിയതിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ചടങ്ങിൽ യുവജാഗരൺ ജില്ല കോഓഡിനേറ്റർ ഡോ. കെവി. വിനീഷ് കുമാർ, ജില്ല നോഡൽ ഓഫിസർമാരായ ശ്രീജ, ആദിൽ നാസർ, സമീർ സിദ്ദീഖ്, രാജൻ എന്നിവർ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Tags:    
News Summary - Yuvajagaran activities; Kasaragod is the best district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.