കാഞ്ഞങ്ങാട്: ഉപേക്ഷിച്ച ഇലക്ട്രിക് ഇരുമ്പ് പ്ലേറ്റിലെ ദ്വാരത്തിൽ ആറു വയസ്സുകാരന്റെ കൈവിരൽ കുടുങ്ങി. മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും വീട്ടുകാർക്ക് കുട്ടിയുടെ കൈവിരൽ പുറത്തെടുക്കാനായില്ല. ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ.
കാഞ്ഞങ്ങാട് സൗത്തിലെ കാശിനാഥന്റെ കൈവിരലാണ് ഉപേക്ഷിച്ച ഇലക്ട്രിക്കൽ ആവശ്യത്തിനുപയോഗിക്കുന്ന ഇരുമ്പുപ്ലേറ്റിലെ ദ്വാരത്തിൽ കുടുങ്ങിയത്. ഇത് മാറ്റാൻ പിതാവ് ഷിജുവും സുഹൃത്തുക്കളും ഏറെനേരം ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിൽ എത്തിക്കുകയായിരുന്നു.
കട്ടികൂടിയ ഇരുമ്പുതകിടായതിനാൽ ഏറെ ശ്രമകരമായാണ് സേനാംഗങ്ങൾ മുറിച്ചുമാറ്റിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഇ.ടി. മുകേഷ്, വി.വി. ലിനേഷ്, പി. അനിലേഷ്, എ. സുധിൻ, കെ.എം. ലതീഷ്, എം. മിഥുൻ മോഹൻ, അനുരാഗ് എൻ. ബാബു, ഹോം ഗാർഡ് രാമചന്ദ്രൻ എന്നിവർ ചേർന്നാണ് മുറിച്ചുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.