കുട്ടിഡ്രൈവർമാർ പിടിയിൽ; കാറുകളും സ്കൂട്ടറുകളും കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: വിവിധസ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ കുട്ടിഡ്രൈവർമാർ പിടിയിൽ. പ്രായപൂർത്തിയാകാത്തവർ ഓടിച്ച കാറും സ്കൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

14കാരൻ ഓടിച്ച കാർ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് പിതാവിനെതിരെ കേസെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് അജാനൂർ മുട്ടുന്തലയിൽനിന്ന് 17കാരൻ ഓടിച്ച സ്കൂട്ടർ ഹോസ്ദുർഗ് പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ചതിന് ബന്ധുവിനെതിരെ ബേഡകം പൊലീസ് കേസെടുത്തു.

ചിത്താരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് മാതാവിനെതിരെ കേസെടുത്തു. മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ ചിറ്റാരിക്കാൽ പൊലീസ് പിടികൂടി. മദ്യപിച്ച് ഓടിച്ച നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും വിവിധ ഇടങ്ങളിൽനിന്നുമായി പൊലീസ് പിടികൂടി കേസെടുത്തു.

Tags:    
News Summary - Child drivers arrested; cars and scooters in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.