ട്രെ​യി​നി​ൽ റെ​യി​ൽ​വേ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന

ട്രെ​യി​നു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി പൊ​ലീ​സ്

കാഞ്ഞങ്ങാട്: ട്രെയിനുകളിൽ വ്യാപക പരിശോധന നടത്തി റെയിൽവേ പൊലീസ്. ഇന്നലെ രാവിലെ മുതൽ രാത്രിവരെ റെയിൽവെ പൊലീസ് മഫ്തിയിൽ പരിശോധന നടത്തി. മംഗളൂരു ഭാഗത്തുനിന്ന് വരുന്നതും പോകുന്നതുമായ മിക്ക ട്രെയിനുകളും പരിശോധിച്ചു. കൊങ്കൺ പാതവഴി വന്ന ട്രെയിനുകളിൽ പ്രത്യേക അന്വേഷണം നടന്നു.

ട്രെയിനിൽ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരെ പിടികൂടുകയെന്നതാണ് ലക്ഷ്യം. ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണവും പരിശോധിച്ചു. തീയതി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്യുന്നതും ശുചിത്വമില്ലാതെ ഭക്ഷണം സൂക്ഷിച്ച് വിതരണം ചെയ്യുന്നതും പരിശോധനക്ക് വിധേയമാക്കി. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മുമ്പും പരിശോധന നടത്തി.

കഴിഞ്ഞദിവസം തിരുവനന്തപുരത്തിനടുത്ത് മദ്യ ലഹരിയിൽ യാത്രക്കാരൻ യുവതിയെ തള്ളിയിട്ട് പരിക്കേൽപിച്ചതിന് പിന്നാലെയാണ് റെയിൽവേ പൊലീസ് ട്രെയിനുകളിൽ പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. എസ്.എച്ച്.ഒ റെജികുമാർ, ആർ.പി.എഫ് എസ്.ഐ. വിനോദ്, എ.എസ്.ഐ പ്രദീപ്കുമാർ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ജ്യോതിഷ് ജോസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Police conducted extensive checks on trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.