സബിത
കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. അമ്പലത്തറ വാര്‍ഡില്‍നിന്ന് മത്സരിച്ച സി.കെ. സബിതയാണ് പ്രസിഡന്റ്. തിങ്കളാഴ്ച രാവിലെ 10.30ഓടെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിട്ടുനിന്നതോടെ പ്രസിഡന്റിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ പ്രസിഡന്റ് സ്ഥാനാർഥി പെരിയ സെന്ററില്‍നിന്ന് മത്സരിച്ച ഉഷ ടീച്ചര്‍ നറുക്കെടുപ്പില്‍ പരാജയപ്പെട്ടു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്കുശേഷം നടന്നു. കോൺഗ്രസ്, മുസ് ലിം ലീഗ്, ബി.ജെ.പി അംഗങ്ങൾ പങ്കെടുക്കാത്തതിനെ തുടർന്ന് നടക്കാതെപോയ പുല്ലൂർ -പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് നടന്നത്. കോൺഗ്രസിലെ ഉഷ എൻ. നായർ യു.ഡി.എഫ് പ്രസിഡന്‍റ് സ്ഥാനാഥിയായും സി.പി.എമ്മിലെ
സി.കെ. സബിത എൽ.ഡി.എഫ് പ്രസിഡന്‍റ് സ്ഥാനാർഥിയായും മത്സരംഗത്ത് വരുകയായിരുന്നു. ബി.ജെ.പി വിട്ടുനിന്നതോടെ വോട്ടെടുപ്പിൽ ഒമ്പതുവീതം വോട്ടുകൾ എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചു. തുടർന്ന് നറുക്കെടുപ്പ് നടത്തിയതിലാണ് ഭാഗ്യം സബിതയെ തുണച്ചത്. കോൺഗ്രസിലുണ്ടായ പ്രസിഡന്‍റ് സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ 26ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ബി.ജെ.പിയുടെ ഒരംഗവും പങ്കെടുക്കാത്തതോടെ ക്വാറം തികഞ്ഞില്ല. തുടർന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. എൽ.ഡി.എഫ് പുല്ലൂരിൽ ആഹ്ലാദപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.