ന​ഗ​ര​സ​ഭ പി​ടി​കൂ​ടി​യ പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ

പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻശേഖരം പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: നഗരസഭ ആരോഗ്യവിഭാഗം വ്യാഴാഴ്ച രാവിലെ നടത്തിയ റെയ്ഡിൽ അരിമല ഹോസ്പിറ്റൽ റോഡിലെ വീട്ടിൽനിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഡിസ്പോസിബിൾ ഗ്ലാസ്, കാരി ബാഗ് എന്നിവയും ഉൾപ്പെടെ പിടിച്ചെടുത്തു. 532 കിലോ തൂക്കം വരുന്ന ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് രഹസ്യവിവരത്തെ തുടർന്ന് പിടിച്ചെടുത്തത്.

നഗരസഭ സെക്രട്ടറി എം.കെ. ഷിബുവിന്‍റെ നേതൃത്വത്തിൽ ഹെൽത്ത് എൻഫോഴ്സ്മെന്‍റെ സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. ക്ലീൻ സിറ്റി മാനേജർ പി.പി. ബൈജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. മനോഹരൻ, കെ.പി. രചന, നിമിഷ കുളങ്ങര, കെ. സുജന എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Tags:    
News Summary - A large quantity of plastic products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.