മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ തഞ്ചാവൂർ സ്വദേശി അറസ്​റ്റില്‍

കാസര്‍കോട്: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്​റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിജയനെ (55) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ തമിഴ്‌നാട് തഞ്ചാവൂരിലെ മുരുകനെയാണ് (50) വിദ്യാനഗര്‍ സി.ഐ വി.വി. മനോജി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ്​ ചെയ്തത്.

ചെങ്കള സന്തോഷ് നഗറില്‍ വിജയന്‍ താമസിക്കുന്ന മുറിയില്‍ ഇരുവരും മദ്യലഹരിയില്‍ വഴക്ക് കൂടുകയും പിന്നീട് ആയുധം കൊണ്ട് തലക്കടിക്കുകയുമായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാനഗര്‍ പൊലീസെത്തി, മുറിയില്‍ വീണുകിടക്കുകയായിരുന്ന വിജയനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Thanjavur resident arrested for killing friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.