കാസർകോട്: കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനത്തിെൻറ മുന്നൊരുക്കം പൂര്‍ത്തിയാക്കി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ വിജയകരമായി ഡ്രൈ റണ്‍ നടത്തി. കാഞ്ഞങ്ങാട് ജില്ല ആശുപത്രി, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രം, കാസര്‍കോട് കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ സംഘടിപ്പിച്ചത്. കോവിഡ് വാക്സിനേഷെൻറ എല്ലാ നടപടിക്രമങ്ങളും അതേ രീതിയില്‍ ആവിഷ്കരിക്കുകയായിരുന്നു മൂന്നു കേന്ദ്രങ്ങളിലും.
ജില്ല ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം എന്‍. ദേവീദാസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രകാശ്, ജില്ല ആര്.സി.എച്ച് ഓഫിസര്‍ ഡോ. മുരളീധര നെല്ലൂരായ, ജില്ല ആശുപത്രി ആര്.എം.ഒ ഡോ. ശ്രീജിത്ത് മോഹന്‍, ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ സി. ബാലകൃഷ്ണന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ്കുട്ടി, പബ്ലിക് ഹെല്‍ത്ത് നഴ്സ് ദാക്ഷായണി എന്നിവര്‍ നേതൃത്വം നല്കി.
ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് പന്തമാക്കല്‍, വൈസ് പ്രസിഡൻറ് ഫിലോമിന ജോണി, ഡോ. കെ. ജോണ്‍ ജോണ്‍, ഡോ. സൂര്യ രാഘവന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ടി. ശ്രീനിവാസന്, പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗീതാമണി എന്നിവരും കാസര്‍കോട് കിംസ് ആശുപത്രിയില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, ഡോ. നിര്‍മല്‍, ഡോ. നാരായണ നായ്ക്, ഡോ. മാത്യു ജെ. വാളമ്പറമ്പില്‍ എന്നിവരും നേതൃത്വം നല്കി.സ്വകാര്യ മേഖലയിലേതുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഫീല്‍ഡുതല വളൻറിയര്‍മാര്‍ക്കും അടക്കം 5750 പേര്‍ക്കാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.