വൈദ്യുതിക്കായാണ്, അപകടം വരുത്താനല്ല ട്രാൻസ്ഫോർമർ; അപകട ഭീഷണിയായി പെരിയ ടൗണിലെ ട്രാന്‍സ്ഫോര്‍മര്‍
കാഞ്ഞങ്ങാട്: വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകട ഭീഷണിയായി പെരിയ ടൗണിലെ വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ട്രാൻസ്ഫോർമറാണ് അപകടഭീഷണി ഉയർത്തുന്നത്. ഇതിന്റെ കമ്പികളും സ്റ്റേ വയറുകളും അടക്കം തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. സ്റ്റേ വയറുകളിലേക്ക് കാട് പടര്‍ന്നുപിടിച്ചു. വിവിധ സ്ഥലങ്ങളിലേക്കുള്ള വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാർ കടന്നുപോകുന്ന റോഡിന് നടുവിലാണ് ട്രാന്‍സ്ഫോര്‍മറുള്ളത്.
കാട് മൂടിയതിനാല്‍ നടന്നുപോകുന്നവര്‍ക്ക് സ്റ്റേ വയറുകള്‍ കാണാനാകുന്നില്ല. സ്റ്റേ വയറില്‍ ചവിട്ടിയാല്‍ അപകടം ഉറപ്പ്. ഇതിന് സമീപം വ്യാപാര സ്ഥാപനങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. നിരവധി യാത്രക്കാരാണ് ഇവിടെ ദിവസവും ബസ് കാത്തിരിക്കുന്നത്. പെരിയ ഗവ. ആശുപത്രി, കൃഷിഭവന്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അംബേദ്കര്‍ കോളേജ്, പൊളിടെക്നിക്, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാമുള്ള പെരിയയില്‍ ദിവസവും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ തിരക്കുണ്ട്. പെരിയ ഗവ.സ്കൂളിലേക്ക് ദിവസവും കുട്ടിള് നടന്നുപോകുന്നത് ട്രാന്‍സ്ഫോര്‍മറിന് സമീപത്ത് കൂടിയാണ്. ശക്തമായ കാറ്റും മഴയും വരുമ്പോള്‍ യാത്രക്കാരും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും കടുത്ത ആശങ്കയിലാവുകയാണ്.
ട്രാന്‍സ്ഫോര്‍മര്‍ തകർന്നാൽ ദുരന്തം സംഭവിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. അപകടാവസ്ഥയിലുള്ള ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സന്നദ്ധ സംഘടനകള്‍ വൈദ്യുതി വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും പരാതി നല്‍കിയിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും നടപടിയില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.