നിർത്തിയിട്ട ബൈക്കിലിടിച്ച ലോറി തലകീഴായി മറിഞ്ഞു

കാഞ്ഞങ്ങാട്: മിനറൽ വാട്ടറുമായി പോവുകയായിരുന്ന ലോറി റോഡരികിൽ നിർത്തിയിരുന്ന ബൈക്കിലിടിച്ച് റോഡരികിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ലോറിയാണ് ബൈക്കിലിടിച്ച് മറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി കുറ്റിക്കോൽ വട്ടം തട്ടയിലാണ് അപകടം.

ബൈക്ക് ലോറിക്കടിയിൽ കുടുങ്ങുകയും ലോറി തല കീഴായി മറിയുകയും ചെയ്തു.ബൈക്കിന് സമീപം നിൽക്കുകയായിരുന്ന ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ തെറിച്ചു പോയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേഡകം പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - accident case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.